ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ജീവന്‍ പണയപ്പെടുത്തി ഫയര്‍മാന്‍ രാജേഷ് ശുക്ല രക്ഷിച്ചത് 11 ജീവനുകള്‍. 43 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാലുകള്‍ക്ക് പരുക്കേറ്റ് ആശുപത്രിയിലാണ് ഇപ്പോള്‍ രാജേഷ്.

ശുക്ലയുടെ എല്ലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ ഫാക്ടറിയില്‍ കുടുങ്ങി കിടന്ന അവസാനത്തെ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതു വരെ രാജേഷ് തന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു.

രാജേഷിന്റെ ധീരതയെ മന്ത്രി സത്യേന്ദര്‍ ജെയിന്‍ അനുമോദിച്ചു. ആശുപത്രിയില്‍ നേരിട്ടെത്തിയാണ് രാജേഷ് ശുക്ലയെ മന്ത്രി അനുമോദിച്ചത്.

സ്‌ക്കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം നടക്കുമ്ബോള്‍ 2025 തൊഴിലാളികള്‍ അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് ഉടമ അറിയിച്ചു. അപകടമുണ്ടായ കെട്ടിടത്തിന് അഗ്നിരക്ഷാസേന വിഭാഗത്തില്‍നിന്നുള്ള എന്‍.ഒ.സി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.