ഫാഷന്‍ ലോകത്തെ ഐക്കണ്‍ താരമാണ് പ്രിയങ്ക. പാശ്ചാത്യ വേദികളില്‍ സാരി ധരിച്ച്‌ കൂളായി കയ്യടി നേടുന്ന താരം. അനുകരണങ്ങള്‍ ഒഴിവാക്കി സ്വന്തമായി ഒരു സ്റ്റൈല്‍ രൂപീകരിക്കുന്നതില്‍ പ്രിയങ്ക വിജയിച്ചിട്ടുണ്ട്. മെറോക്കയിലെ പ്രശ്സ്തമായ മറക്കാഷ് രാജ്യാന്തര ചലച്ചിത്ര മേളയിലും സാരി ധരിച്ച്‌ എത്തി കയ്യടി നേടിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

അഭിനേതാവും നിര്‍മാതാവുമായി 20 വര്‍ഷങ്ങള്‍ പിന്നിട്ട് പ്രിയങ്കയെ ചടങ്ങില്‍ ആദരിച്ചിരുന്നു. പരിപാടിക്ക് അബുജാനി സന്ദീപ് കോസ്‌ല ഡിസൈന്‍ ചെയ്ത ഐവറി സാരിയാണ് താരം ധരിച്ചത്. ഹാന്‍ഡ് എബ്രോയഡ്രിയും സ്വീകിന്‍സുകളും ഗോള്‍ഡന്‍ സര്‍ദോസി ബോര്‍ഡറും ചേരുന്ന സാരിയില്‍ അതിസുന്ദരിയായിരുന്നു പ്രിയങ്ക. സ്റ്റൈലിഷ് സ്ട്രാപ്ലസ് ബ്ലൗസ് ആണ് പെയര്‍ ചെയ്തത്.

സാരിയുടെ ഡിസൈനിന് അനുയോജ്യമായ നെക്‌ലേസും മോതിരങ്ങളുമായിരുന്നു ആക്സസറീസ്. മെസ്സി ബണ്‍ സ്റ്റൈലില്‍ ഒരുക്കിയ മുടി, പിങ്ക് ലിപ്സ്റ്റിക്, സ്മേക്കി ഐമേക്കപ്, ഡ്വെവി മേക്കപ് എന്നിവ ചേര്‍ന്നപ്പോള്‍ റെഡ്കാര്‍പറ്റ് പ്രിയങ്ക ഷോയ്ക്ക് സാക്ഷിയായി.