ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജന്മദിനാഘോഷം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. നാളെ നടക്കുന്ന ജന്മദിനാഘോഷത്തില്‍ നിന്ന് സോണിയ വിട്ടുനില്‍ക്കുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗം ചെയ്തവര്‍ തന്നെ ജാമ്യത്തിലിറങ്ങി ഇരയായ പെണ്‍കുട്ടിയെ ചുട്ടുകൊന്ന സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തെലുങ്കാനയിലെ ഹൈദരാബാദില്‍ വെ​റ്റ​റി​ന​റി ഡോ​ക്​​ട​റായ 25കാ​രി​​യെ ബ​ലാ​ത്സം​ഗം ചെയ്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയിരുന്നു. കൂടാതെ, സ്ത്രീകളെ പീഡിപ്പിക്കുന്ന നിരവധി വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.