ഉ​ന്നാ​വോ, ഹൈ​ദ​രാ​ബാ​ദ് മാ​ന​ഭം​ഗ​ക്കേ​സു​ക​ളി​ൽ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്പോ​ൾ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ രാ​ജ്യ​ത്ത് വീ​ണ്ടും അ​ര​ങ്ങേ​റു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ൽ അ​ധ്യാ​പി​ക കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ബ​ച്ചു ലോ​നി​യ, ബീ​രു ലോ​നി​യ, ന​രേ​ന്ദ്ര ലോ​നി​യ, ശി​വ​ശ​ങ്ക​ര്‍ ലോ​നി​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്‌​കൂ​ള്‍ വി​ട്ട് അ​ധ്യാ​പി​ക വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ നാ​ലു​പേ​ർ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അധ്യാപിക ബോ​ധ​ര​ഹി​ത​യാ​യ​തോ​ടെ ഇ​വ​ർ ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടി​ലെ​ത്തി​യ അ​ധ്യാ​പി​ക കാ​ര്യ​ങ്ങ​ള്‍ വീ​ട്ടു​കാ​രോ​ട് പ​റ​യു​ക​യും പി​ന്നാ​ലെ പോ​ലീസി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​തി​ക​ൾ​ക്കെ​തി​രെ പ​ല സ്‌​റ്റേ​ഷ​നു​ക​ളി​ലും കേസുകൾ ഉണ്ടെന്നും പോ​ലീ​സ് പ​റ​ഞ്ഞു.