ലോ​സ് ആ​ഞ്ച​ല​സ്: വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ട്ടു​തീ​യ്ക്ക് ഇ​ര​യാ​യ​വ​ർ​ക്ക് 1350 കോ​ടി ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​മെ​ന്ന് പ്ര​മു​ഖ ഊ​ർ​ജ ക​മ്പ​നി പ​സ​ഫി​ക് ഗ്യാ​സ് ആ​ന്‍​ഡ് ഇ​ല​ക്ട്രി​ക് (പി​ജി ആ​ൻ​ഡ് ഇ) ​സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ ഒ​ട്ട​ന​വ​ധി കാ​ട്ടു​തീ​ക​ൾ​ക്കു കാ​ര​ണം ക​മ്പ​നി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

2018ൽ 85 ​പേ​ർ കൊ​ല്ല​പ്പെ​ട്ട കാ​ട്ടു​തീ ഇ​വ​രു​ടെ വൈ​ദ്യു​തി വി​ത​ര​ണ ലൈ​നു​ക​ളി​ൽ​നി​ന്ന് പ​ട​ർ​ന്ന​താ​ണ്. ക​മ്പ​നി നേ​ര​ത്തേ പാ​പ്പ​രാ​യി​രു​ന്നു. വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക ഇ​ര​ക​ൾ​ക്കു ന​ല്കാ​ൻ ധാ​ര​ണ​യി​ലെ​ത്തി​യ​ത്.