കു​തി​ച്ചു​യ​രു​ന്ന സ​വാ​ള​വി​ല​യി​ൽ ക​ണ്ണു​നീ​റി രാ​ജ്യം. ബം​ഗ​ളൂ​രു​വി​ൽ സ​വാ​ള​യ്ക്ക് ചി​ല​യി​ട​ങ്ങ​ളി​ൽ 200 രൂ​പ ക​ട​ന്നു. സ​വാ​ള ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കാ​നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വിൽ ചി​ല ക​ട​ക​ളി​ൽ സ​വാ​ള​യ്ക്ക് 200 രൂ​പ​യാ​ണെ​ന്ന് സം​സ്ഥാ​ന അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ സി​ദ്ധ​ഗം​ഗ​യ്യ പ​റ​ഞ്ഞു. ഒ​രു ക്വി​ന്‍റ​ൽ സ​വാ​ള​യ്ക്ക് 5,500നും 14,000​നും ഇ​ട​യി​ലാ​ണ് വി​ല​യെ​ന്നും സി​ദ്ധ​ഗം​ഗ​യ്യ പറഞ്ഞു.

സ​വാ​ള​വി​ല ഉ​യ​രു​ന്ന​തി​ൽ ജ​ന​രോ​ഷം ശ​ക്ത​മാ​വു​ക​യാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ള​യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കൃ​ഷി​നാ​ശ​മാ​ണ് വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണം. വി​ല കൂ​ടി​യ​തി​ന് പി​ന്നാ​ലെ ക​ച്ച​വ​ട​വും കു​റ​ഞ്ഞി​ട്ടു​ണ്ട്.