ഡ​ൽ​ഹി​യി​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 32 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു. ന​രേ​ല അ​ന​ന്ദ്മാ​ണ്ഡി​യി​ലെ റാ​ണി ഝാ​ൻ​സി റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള റ​ബ​ർ ഫാ​ക്ട​റി​യി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ‍​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മു​പ്പ​തോ​ളം യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ഇ​രു​പ​തോ​ളം പേ​ർ ഇ​പ്പോ​ഴും ഫാ​ക്ട​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. പൊ​ള്ള​ലേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി.