ഉന്നാവോ : പ്രതികളുടെ നിരന്തരഭീഷണി ഉണ്ടായിരുന്നു, പക്ഷേ പൊലീസ് അവഗണിച്ചു. ഉന്നാവിലെ പെണ്‍കുട്ടിയുടെ പിതാവ് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ.
കേസിലെ മുഖ്യപ്രതി ശിവം ത്രിവേദി നവംബര്‍ അവസാനം ജാമ്യത്തില്‍ ഇറങ്ങിയതോടെയാണു യുവതിക്കു നേരെ ഭീഷണി തുടങ്ങുന്നത്. ശിവത്തിന്റെ കുടുംബവും ഭീഷണിപ്പെടുത്തി. പിടികിട്ടാപ്പുള്ളിയായിരുന്ന മറ്റൊരു പ്രതി കൂടി ജാമ്യം നേടിയതോടെ പരാതി പിന്‍വലിക്കാന്‍ ഭീഷണിയും സമ്മര്‍ദവും കൂടി. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും സുരക്ഷ ഒരുക്കാനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ തയാറായില്ല.

ഇതിനിടെ, പ്രതികള്‍ക്ക് അനുകൂലമായി ഭരണകക്ഷിയിലെ ചില നേതാക്കള്‍ എത്തിയെന്ന വിവരവും പുറത്തു വന്നു. യുവതി പൊള്ളലേറ്റു ചികിത്സയില്‍ കഴിയുമ്ബോഴും പ്രതികളുടെ ബന്ധുക്കള്‍ അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു