ജി​ദ്ദ: ​​ഫ്ലോ​റി​ഡ​യി​ലെ നേ​വ​ല്‍ ബേ​സി​ല്‍ മൂ​ന്ന്​​ യു.​എ​സ്​ പൗ​ര​ന്മാ​രെ സൗ​ദി പൗ​ര​നാ​യ ഏ​വി​യേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി വെ​ടി​വെ​ച്ചു​െ​കാ​ന്ന സം​ഭ​വ​ത്തി​ല്‍ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വ്​ അ​ഗാ​ധ ദുഃ​ഖ​വും അ​മ​ര്‍​ഷ​വും രേ​ഖ​പ്പെ​ടു​ത്തി.
കു​റ്റ​വാ​ളി സൗ​ദി അ​റേ​ബ്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നി​െ​ല്ല​ന്ന്​ സ​ല്‍​മാ​ന്‍ രാ​ജാ​വ്​ ട്രം​പു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ അ​മേ​രി​ക്ക​യോ​ടൊ​പ്പ​മാ​ണ്.
അ​മേ​രി​ക്ക​ന്‍ ജ​ന​ത​യെ ബ​ഹു​മാ​നി​ക്കാ​ത്ത​യാ​ളാ​ണ്​ കു​റ്റ​വാ​ളി. അ​യാ​ള്‍ സൗ​ദി​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നി​ല്ല. സൗ​ദി ജ​ന​ത ഇൗ ​കാ​ട​ന്‍ ന​ട​പ​ടി​യി​ല്‍ അ​മ​ര്‍​ഷം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും രാ​ജാ​വ്​ പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന്​ അ​നു​ശോ​ച​നം നേ​ര്‍​ന്ന രാ​ജാ​വ്​ പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​െ​ട്ട എ​ന്ന്​ ആ​ശം​സി​ച്ചു.
വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ഒ​മ്ബ​തു​ പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് എ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്​. മു​ഹ​മ്മ​ദ്​ സ​ഇൗ​ദ്​ അ​ല്‍ ഷം​റാ​നി എ​ന്ന സൗ​ദി യു​വാ​വാ​ണ്​ വെ​ടി​വെ​ച്ച​തെ​ന്ന്​ അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.