ബെംഗളൂരു: കര്‍ണാടകയിലെ യെദിയൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. 62.18 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. ഭൂരിപക്ഷത്തിന് ആറ് സീറ്റ് വേണ്ട യെദിയൂരപ്പ സര്‍ക്കാരിന്‍റെ വിധിയെഴുതുക വടക്കന്‍ കര്‍ണാടകത്തിലെ കര്‍ഷക വോട്ടുകളാണ്. ലിംഗായത്ത് വോട്ടുകളുടെ ധ്രുവീകരണവും സര്‍ക്കാര്‍ തുടരുമോ എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവും.

ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നിയമസഭയുടെ അംഗബലം 223 ആയി ഉയരും. ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് ഏഴുപേരുടെ പിന്തുണകൂടി യെദിയൂരപ്പ സര്‍ക്കാരിന് വേണ്ടിവരും.