കാല്‍ഗറി: സൗത്ത് ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും, ശാസ്ത്രീയ നൃത്തവും പ്രോത്സാഹിപ്പിക്കാന്‍ 1975-ല്‍ രൂപംകൊണ്ട “രാഗമാല മ്യൂസിക് സൊസൈറ്റി ഓഫ് കാല്‍ഗറി’ കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അവരുടെ ഈവര്‍ഷത്തെ അവസാന പരിപാടിയായ “ദി എര്‍ത്ത് സ്പീക്ക്‌സ്’ എന്ന സംഗീത നൃത്ത കലാപരിപാടി ജ്യോത്സന വൈദീ എന്ന കലാകാരിയുടെ നേതൃത്വത്തില്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള “സമുദ്രാ ഡാന്‍സ് ക്രിയേഷന്‍സ്’ അവതരിപ്പിച്ചു.

ഭൂമീദേവിയുടെ ഉത്ഭവത്തില്‍ തുടങ്ങി പൊതുസമൂഹം ഇന്ന് പ്രകൃതിയെ നശിപ്പിച്ച് ഭൂമി മലിനമാക്കുന്നതിനെക്കുറിച്ചും, പ്രകൃതി പ്രതികരിക്കുന്നതിനെക്കുറിച്ചും ഒന്നര മണിക്കൂര്‍ നീണ്ട നൃത്ത- സംഗീത പരിപാടിയില്‍ 1970-കളില്‍ മരങ്ങളേയും പ്രകൃതിയേയും സംരക്ഷിക്കാന്‍വേണ്ടി ഇന്ത്യയില്‍ ഗ്രാമവാസികള്‍ നടത്തിയ ചിപ്‌കോ ആന്ദോളനെക്കുറിച്ചും പരാമര്‍ശിക്കുന്നു. കേരളത്തില്‍ അതിനു “കേരളാ ശാസ്ത്രസാഹിത്യപരിഷത്ത്’ ആണു നേതൃത്വം കൊടുക്കുന്നത്.

അര്‍ച്ചനാ വൈദീശ്വരന്‍ എം.സിയായിരുന്ന ചടങ്ങിനു രാഗമാല പ്രസിഡന്റ് നാഗാ മുഡിഗൊണ്ട സ്വാഗതവും, വൈസ് പ്രസിഡന്റ് സുധാ മേനോന്‍ നന്ദിയും പറഞ്ഞു.