ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലര്‍ ശ്രമിക്കുന്നതായി വെള്ളാപ്പള്ളി നടേശന്. 25 നു മുന്‍പ് യോഗത്തെ റിസീവര്‍ ഭരണത്തിനു കീഴിലാക്കുമെന്നും അതിന്റെ ചെയര്‍മാനായി ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് വരുമെന്നും പ്രചാരണം നടക്കുന്നുണ്ട്. എസ്എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ഇവരുടെ ശ്രമം. ആദ്യം അപ്പനും മോനും തമ്മില്‍ തര്‍ക്കമാണെന്നും മോന് തനിക്കൊപ്പമാണെന്നും പ്രചാരണം നടത്തിയ ഇയാള്‍ ഇപ്പോള്‍ അപ്പനെയും മകനെയും ഒതുക്കണമെന്നാണ് പ്രചരിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.
ശബരിമല യുവതീ പ്രവേശം അടഞ്ഞ അധ്യായമാണ്. എന്നാലും കൂട്ടത്തോടെ ചെല്ലുന്നത് ശരിയല്ല. ആചാരങ്ങളും അനാചാരങ്ങളുമുണ്ട്. അനാചാരങ്ങള്‍ മാറണം. ശബരിമലയിലേത് ആചാരമാണ്. ഈഴവനു സംവരണം നല്‍കരുതെന്നാണ് ചങ്ങനാശേരിയില്‍ നിന്നു കോടതിയില്‍ നല്കിയ സത്യവാങ്മൂലം. ഈഴവന്മാര് സമ്ബന്നരാണെന്നാണു പറഞ്ഞ കാരണം. ഈ പച്ചക്കള്ളത്തിനെതിരെ ആരെങ്കിലും പ്രതികരിച്ചോയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.