തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ നിന്നും തലയൂരാന്‍ ഉള്ള നടപടി ആരംഭിച്ച് മഹാത്മഗാന്ധി സര്‍വ്വകലാശാല. മാര്‍ക്ക് ദാനത്തിന്റെ ഗുണം ലഭിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയെന്നറിയിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല മെമ്മോ അയച്ചു തുടങ്ങി. നൂറ്റി പതിനെട്ട് വിദ്യാര്‍ത്ഥികളോട് ആണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ഹാജരാക്കണം എന്ന് സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കിയത്.
കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡുകള്‍, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ റദ്ദാക്കിയെന്നറിയിച്ചാണ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് വേണ്ടി സെക്ഷന്‍ ഓഫീസര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെമ്മോ നല്‍കിയത്. പരീക്ഷാ കണ്‍ട്രോളര്‍ക്ക് വേണ്ടി സെക്ഷന്‍ ഓഫീസറാണ് ഇക്കര്യങ്ങള്‍ അറിയിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മെമ്മോ നല്‍കിയത്. മാര്‍ക്ക് ദാന വിവാദം മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയെ അടി മുടി പിടിച്ചു കുലുക്കിയിരിക്കുകയാണ്. കൂടാതെ ഗവര്‍ണര്‍ കൂടി നിലപാട് കടുപ്പിച്ചതോടെ ആണ് പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ എം ജി സര്‍വ്വകലാശാല നടപടി ആരംഭിച്ചത്.
മെമോ ലഭ്യമായി 45 ദിവസത്തിനകം രേഖകള്‍ തിരികെ എത്തിക്കണമെന്നാണ് അറിയിപ്പ്. ഇതിന് വഴങ്ങാതെ റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മെമോയില്‍ വ്യക്തമാക്കുന്നു. നവംബര്‍ 29 ന് ഇറക്കിയ ഉത്തരവിലൂടെയാണ് സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ സെക്രട്ടറി കെ ഷറഫുദീനാണ് ബി ടെക് കോഴ്സിന് മോഡറേഷന് നല്കാന് അനധികൃതമായി ഇടപ്പെടത്.