വ​യ​നാ​ട്: മൂ​ന്ന് ദി​വ​സ​ത്തെ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി രാ​ഹു​ല്‍ ഗാ​ന്ധി എം​പി മ​ട​ങ്ങി. മൂ​ന്ന് ദി​വ​സം വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത രാ​ഹു​ല്‍ കോ​ണ്‍‌​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍‌ സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്ത ശേ​ഷ​മാ​ണ് വ​യ​നാ​ട്ടി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ച​ത്.

വി​ദ്യാ​ര്‍​ഥി​നി പാ​മ്ബു​ക​ടി​യേ​റ്റ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ന​ട​ന്ന സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഗ​വ.​സ​ര്‍​വ​ജ​ന വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ രാ​ഹു​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.