കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്ബിലെ ക്യാംപസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന്‍ മരിച്ചു. സര്‍വകലാശാല ഉദ്യോഗസ്ഥയുടെ മകന്‍ ദര്‍ശാണ് മരിച്ചത്. അമ്മയോടൊപ്പം രാവിലെ ക്യാംപസിലെത്തിയ കുട്ടി കളിക്കുന്നതിനിടെ കാല്‍വഴുതി കുഴിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.