ഉന്നാവോ: ഉന്നാവില്‍ പ്രതികള്‍ തീയിട്ടു കൊലപ്പെടുത്തിയ യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്കാന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. തുക ഇന്ന് വൈകിട്ടോടെ കുടുംബത്തിന് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി സ്വാമി പ്രസാദ് മൗര്യ അറിയിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും സര്‍ക്കാരും പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ഉണ്ടെന്നും കേസില്‍ എത്രയും വേഗം നീതി ഉറപ്പാക്കുമെന്നും മൗര്യ വ്യക്തമാക്കി.യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനിടെയാണ് മൗര്യ ഇക്കാര്യം അറിയിച്ചത്. അതേസമയം കേസ് അതിവേഗ കോടതി പരിഗണിക്കുമെന്നും കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.