ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ ഭക്തജന പ്രവാഹം. ഇതര സംസ്ഥാനത്തുനിന്നുള്ളവര്‍ക്കൊപ്പം മലയാളികള്‍ കൂടി എത്തിത്തുടങ്ങിയതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതിനിടെ ശബരിമലയിലെ ഇതുവരെയുള്ള വരുമാനം 66 കോടിയിലെത്തി. മണിക്കൂറില്‍ 3000 ഭക്തരാണ് 18-ാംപടി ചവിട്ടുന്നത്. നാളെ അവധി ദിനമായതിനാല്‍ കൂടുതല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ശബരിമലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 39.49 കോടിരൂപയായിരുന്ന ആകെ വരുമാനം ഇത്തവണ 66.13 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. വെള്ളയാഴ്ച വരെ 26.62 കോടിയുടെ അരവണയും 3.90 കോടി രൂപയുടെ അപ്പവും വില്‍പ്പന നടത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ എണ്ണം കൂടിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആകെ വരുമാനത്തിലും വര്‍ധനവുണ്ടായിക്കഴിഞ്ഞു.