ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവും സഹപ്രവർത്തകനുമായ കുര്യന്‍ പ്രക്കാനത്തിനു ഫൊക്കാന ആശംസകൾ നേർന്നു.
പ്രവാസികളുടെ രാഷ്ട്രീയപ്രവേശനം എന്ന ആവശ്യവുമായി കേരള നിയമസഭയിലേക്ക് മത്സരത്തിന്‍റെ ഗോദായില്‍ അങ്കപടപുറപ്പാടിനൊരുങ്ങി പ്രവാസി ലോകത്തും കേരളത്തിലും നിറസാന്നിധ്യമായ ഇദ്ദേഹം കാനഡയിലെ പ്രമുഖ സംഘടനയായ ബ്രംപ്ടന്‍ മലയാളി സമാജത്തിന്‍റെ പ്രസിഡന്‍റ് ആണ്. വിജയകരമായി 10 വർഷം പൂര്‍ത്തിയാക്കിയ പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയന്‍ നെഹ്രുട്രോഫിവള്ളംകളിയുടെ നെടുനായകനാണ് ഇദ്ദേഹം. നോര്‍ത്ത് അമേരിക്കയിലെ ആദ്യ ഓണ്‍ലൈന്‍ ചാനലായ മലയാള മയൂരം ടി വി യുടെ സ്ഥാപകന്‍, പ്രവാസി മലയാളി മുന്നണി ചെയര്‍മാന്‍ തുടങ്ങി വിവിധ മേഘലയില്‍ പ്രക്കാനം പ്രവാസി ലോകത്ത്സജീവമാണ്.
ആദ്യ ലോക കേരള സഭയില്‍ കാനഡയില്‍ നിന്ന് പ്രത്യേക ക്ഷണിതാവായി ഇദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് പ്രവസികളുടെ രാഷ്ട്രീയ പ്രവേശനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അദ്ദേഹം ലോക കേരള സഭയില്‍ അവതരിപ്പിച്ചിരുന്നു.
വര്‍ഷങ്ങളായി പ്രവസിലോകത്തു സജീവമായി പ്രവര്‍ത്തിക്കുന്ന കുര്യന് ലഭിച്ച ഈ അംഗീകാരത്തില്‍ ഫോക്കാന അഭിമാനിക്കുന്നതായി ഫോക്കാന പ്രസിഡന്‍റ് മാധവന്‍ നായര്‍ ആശംസിച്ചു. ഈ തീരുമാനം കൈകൊണ്ട കേരള സര്‍ക്കാരിനു അദ്ദേഹം നന്ദി പറഞ്ഞു.
എന്നും പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ തോളിലേറ്റുന്ന കുര്യന് ഇത് അർഹതക്കുള്ള അംഗീകാരമാണെന്ന് ഫൊക്കാന സെക്രട്ടറി ടോമി കൊക്കാട്, ഫൊക്കാന മുൻ പ്രസിഡന്‍റ് ജോൺ പി. ജോൺ, മുൻ ട്രഷർ സണ്ണി ജോസഫ്,കാനഡ റീജണൽ വൈസ് പ്രസിഡന്‍റ് ബൈജു മോൻ ജോർജ് എന്നിവർ അഭിപ്രായപ്പെട്ടു.
കുര്യന്‍റെ സ്ഥാനലബ്ദി ഫൊക്കാന കുടംബത്തിനു കിട്ടിയ അംഗീകാരം കുടി ആണെന്ന് ട്രസ്റ്റി ബോർഡ് ചെയർ മാമ്മൻ സി. ജേക്കബ് ,ഫൊക്കാന ഭാരവാഹികൾ ആയ സജിമോൻ ആന്‍റണി , : ശ്രീകുമാര്‍ ഉണ്ണിത്താന്‍, എബ്രഹാം കളത്തില്‍, ഡോ. സുജാ കെ. ജോസ്, വിജി എസ്. നായര്‍ ട്രഷര്‍,പ്രവീണ്‍ തോമസ് . ഷീലാ ജോസഫ് , ലൈസി അലക്‌സ് എന്നിവർ അഭിപ്രായപ്പെട്ടു.
കുര്യന്‍ തുടര്‍ന്നും പ്രവാസി ലോകത്ത് തന്‍റേതായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കട്ടെ എന്ന് ഫോക്കാന നേതാവും പ്രമുഖ പ്രവാസിയുമായ പോള്‍ കറുകപിള്ളി അഭിപ്രായപ്പെട്ടു.
.
351 അംഗ ലോക കേരള സഭയില്‍ കേരളത്തിലെ എല്ലാ നിയമസഭാങ്ങളെയും പാര്‍ലമെന്റ് അംഗങ്ങളും അംഗങ്ങള്‍ ആണ്. ലോക കേരള സഭയില്‍ 99 പേരാണ് ഇന്ത്യക്ക് വെളിയില്‍ ഉള്ള പ്രവാസികളുടെ അംഗബലം. ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്സില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംഘാടക സമിതിയോഗം പരിപാടിയുടെ വിജയത്തിന് വിവിധ ഉപസമിതികള്‍ രൂപീകരിച്ചു.
പത്തനംതിട്ട ജില്ലയിലെ പ്രക്കാനം സ്വദേശിയാണ് കുര്യൻ, കാനഡയിൽ ആണ് താമസം.