ന്യൂഡല്‍ഹി: മന്ത്രി സ്മൃതി ഇറാനിയും കേരള എം.പിമാരുമായി ലോക്സഭയില്‍ വാക്കേറ്റം. ഇതിനിടയില്‍ ഡീന്‍ കുര്യാക്കോസ്, ടി.എന്‍. പ്രതാപന് എന്നിവര്‍ ഷര്ട്ടിെന്റ കൈമടക്ക് തിരുകിക്കയറ്റി വനിതയായ മന്ത്രിയോട് തട്ടിക്കയറിയതിനു മാപ്പു പറയണമെന്ന ഭരണപക്ഷത്തിെന്റ നിലപാടിനെ തുടര്‍ന്ന് സഭ സ്തംഭിച്ചു.തെലങ്കാന ഏറ്റുമുട്ടല്‍ കൊലയും ഉന്നാവോ പെണ്‍കുട്ടി നേരിട്ട ക്രൂരതയും ലോക്സഭയില്‍ ചര്‍ച്ചയായതിനിടെയാണ് നാടകീയ സംഭവങ്ങള്‍. വിഷയത്തില്‍ മറുപടി പറയാന്‍ ആഭ്യന്തര മന്ത്രി സഭയില്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി. ഏതെങ്കിലും മന്ത്രി ഉണ്ടായാല്‍ മതിയെന്നായിരുന്നു സര്‍ക്കാറിെന്റ ന്യായീകരണം. സര്‍ക്കാറിനു വേണ്ടി സംസാരിച്ചത് മന്ത്രി സ്മൃതി ഇറാനിയാണ്.
ആഭ്യന്തര മന്ത്രിയാണ് വിഷയത്തില്‍ സംസാരിക്കേണ്ടതെന്ന് കേരളത്തില്‍ നിന്നുള്ളവര്‍ അടക്കം കോണ്‍ഗ്രസ് എം.പിമാര്‍ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പ്രസംഗം അവര്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തി. കെ. മുരളീധരന്, വി.കെ. ശ്രീകണ്ഠന്, ടി.എന്‍. പ്രതാപന്, ഡീന്‍ കുര്യാക്കോസ് എന്നിവരായിരുന്നു മുന്നില്‍. മന്ത്രിയാകട്ടെ, വനിതകള്‍ക്കു നേരെ പശ്ചിമ ബംഗാളിലും മറ്റും മുമ്ബു നടന്ന ചില സംഭവങ്ങള്‍ എടുത്തിട്ട് പ്രതിപക്ഷത്തെ നേരിട്ടു.
വനിതകളോടുള്ള അതിക്രമങ്ങളിലും പ്രതിപക്ഷം രാഷ്ട്രീയം കാണുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രിയോട് ചില പശ്ചിമ ബംഗാള്‍ അംഗങ്ങളും, ഇരിപ്പിടം വിട്ടിറങ്ങിയ ഡീന്‍ കുര്യാക്കോസും ടി.എന്‍. പ്രതാപനും തട്ടിക്കയറി. ഷര്ട്ടിെന്റ കൈമടക്ക് തിരുകിക്കയറ്റി രോഷം പ്രകടിപ്പിച്ചവരെ അടുത്തേക്ക് വരാന്‍ വെല്ലുവിളിച്ച് മന്ത്രിയും നേരിട്ടു. അവരെ കൈകാട്ടി വിളിച്ച് മന്ത്രി രോഷാകുലയായി സീറ്റ് വിട്ട് മുന്നോട്ടു നടന്നതോടെ മറ്റ് അംഗങ്ങള്‍ ഇടപെട്ടു. ഡീന്‍, പ്രതാപന് എന്നിവരെയും മന്ത്രിയെയും ഇരിപ്പിടത്തിലേക്ക് പറഞ്ഞയച്ചു.
മന്ത്രിയുടെ രോഷവും സങ്കടവും ബി.ജെ.പിയിലെ വനിത അംഗങ്ങള്‍ ഏറ്റുപിടിച്ചു. വനിത അംഗത്തോട് ഭീഷണിപ്പെടുത്തുന്ന വിധത്തില്‍ മാന്യമല്ലാതെ പെരുമാറിയ ഡീനും പ്രതാപനും മാപ്പു പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അേപ്പാഴേക്കും സ്പീക്കര്‍ ഓം ബിര്‍ല അടുത്ത വിഷയത്തിലേക്ക് കടന്നിരുന്നു. രംഗം ശാന്തമാവുന്നില്ലെന്നു കണ്ട അദ്ദേഹം, സ്മൃതി ഇറാനി സംസാരിക്കാന്‍ എഴുേന്നറ്റതു കണക്കിലെടുക്കാതെത്തന്നെ സഭ ഉച്ചഭക്ഷണത്തിനു പിരിയുകയാണെന്ന് അറിയിച്ചു.
വീണ്ടും സഭ ചേര്‍ന്നപ്പോള്‍ മീനാക്ഷി ലേഖിയായിരുന്നു ചെയറില്‍. ഡീന്‍ കുര്യാക്കോസും ടി.എന്‍. പ്രതാപനും എത്തിയിരുന്നില്ല. ബോധപൂര്‍വം അവര്‍ വിട്ടുനില്‍ക്കുകയാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. വിളിച്ചുവരുത്തി മാപ്പു പറയിക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ വേണമെന്നായിരുന്നു അവരുടെ ആവശ്യം. കോണ്‍ഗ്രസിെന്റ സഭ നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ചെയര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബഹളം നടന്നപ്പോള്‍ അദ്ദേഹം സഭയില്‍ ഉണ്ടായിരുന്നില്ല. ബഹളമുണ്ടാക്കിയ അംഗങ്ങളുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ട് മീനാക്ഷി ലേഖി ഒരു മണിക്കൂര്‍ സഭ നടപടി നിര്‍ത്തിവെച്ചു.
സ്മൃതി ഇറാനിയാകട്ടെ, നടപടി നിര്‍ത്തിയിട്ടും സഭ വിട്ടുപോകാതെ ഏതാനും വനിത അംഗങ്ങള്‍ക്കൊപ്പം അവിടെത്തന്നെ ഇരുന്നു പ്രതിഷേധം പ്രകടമാക്കി. വീണ്ടും സേമ്മളിച്ചപ്പോഴും പ്രതാപനും ഡീനും സഭയില്‍ എത്തിയില്ല. മോശം പെരുമാറ്റത്തെ അപലപിച്ച് നിരവധി ബി.ജെ.പി അംഗങ്ങളും ബി.ജെ.ഡി, ആപ് അംഗങ്ങളും സംസാരിച്ചു. തിങ്കളാഴ്ച പ്രതാപനും ഡീനും സഭയില്‍ എത്തുേമ്ബാള് മാപ്പു പറയിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രതിപക്ഷത്തു നിന്ന് ആര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. മറ്റു സഭ നടപടികളിലേക്ക് കടക്കാതെ സഭ പിരിയുന്നതായി മീനാക്ഷി ലേഖി അറിയിച്ചു. മാപ്പു പറയേണ്ട പ്രശ്നമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.