ഹൈദരാബാദ്​: തെലങ്കാനയില്‍ കഴിഞ്ഞ ദിവസം പൊലീസ്​ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികള്‍ മറ്റ്​ സംസ്ഥാനങ്ങളിലും സമാന കുറ്റകൃത്യം ചെയ്​തുവെന്ന്​ സംശയം. തെലങ്കാനക്ക്​ പുറമേ കര്‍ണാടക, ആന്ധ്രപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവര്‍ സമാനരീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു​െവന്നാണ്​ പൊലീസ്​ പറയുന്നത്​.

പ്രതികളുടെ ഡി.എന്‍.എ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്​. കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്​ എന്നിവിടങ്ങളില്‍ നിന്ന്​ കാണാതായ പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ്​. ഇതിലാരുടെയെങ്കിലും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ടോയെന്നതും പരിശോധിച്ച്‌​ വരികയാണെന്ന്​ സൈബരാബാദ് പൊലീസ്​​ ​കമീഷണര്‍​ സജ്ജനാര്‍ വ്യക്​തമാക്കി.

കഴിഞ്ഞ ദിവസമാണ്​ തെലങ്കാനയിലെ വെറ്ററിനറി ഡോക്​ടറെ ബലാല്‍സംഗത്തിനിരയാക്കി തീകൊളുത്തി കൊന്ന കേസിലെ പ്രതികള്‍ പൊലീസ്​ ഏറ്റുമുട്ടലില്‍ കൊലപ്പെട്ടത്​​.