ലക്നൗ : ഉന്നാവ് പെണ്‍കുട്ടിയെ ചുട്ടുകൊന്ന സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി. രാജ്യത്ത് സ്ത്രികള്‍ക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിനു ഇരയായാല്‍ യു.പിയില്‍ ജീവിക്കുക ദുഷ്കരമാണ്. ഇരയെ സംരക്ഷിക്കാന്‍ മുഖ്യമന്തി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.