ന്നാവില്‍ ബലാത്സംഗത്തിന് ശേഷം കത്തിച്ച്‌ കൊലപ്പെടുത്തിയ യുവതി രണ്ട് മാസത്തോളം പ്രതികളുടെ ലൈംഗിക അടിമയായി കഴിഞ്ഞുവെന്ന് എഫ്‌ഐആര്‍. നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പുറന്തള്ളി.

ബലാത്സംഗത്തിന് കേസ് കൊടുത്തതിന്റെ പകയില്‍ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയ യുവതി വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ യുവതിക്ക് രാത്രി 11.10ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍.

പ്രേമാഭ്യര്‍ത്ഥനയുമായി കൂടെക്കൂടിയ ശിവം, കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി അയാളുടെ ബന്ധു ശുഭത്തിനൊപ്പം തന്നെ ഒരു ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും തോക്കുചൂണ്ടി പീഡിപ്പിച്ചുവെന്നും 2018ല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നു.

ശിവം തന്നെ വിവാഹം ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. റായ്ബറേലിയിലെ ഒരു വാടകമുറിയിലാണ് തന്നെ അടിമയാക്കി വെച്ചിരുന്നതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. പുറത്തുപോകാതിരിക്കാന്‍ കനത്ത കാവലുണ്ടായിരുന്നു.പുറത്തുപോകാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴൊക്കെയും മര്‍ദനവും പീഡനവും തുടര്‍ന്നു.

വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ റായ്ബറേലിയിലെ ഒരു കോടതിയില്‍ പോയി രജിസ്റ്റര്‍ ചെയ്തു. ശേഷം പെണ്‍കുട്ടിയെ ഗ്രാമത്തില്‍ കൊണ്ടാക്കി. ഗ്രമത്തിലെത്തിയ ശേഷം രണ്ട് പരാതികളാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയത്. ഒരെണ്ണം ഉന്നാവിലെ ബിഹാര്‍ ബഹ്ത പൊലീസ് സ്റ്റേഷനിലും മറ്റൊന്ന് റായ്ബറേലിയിലെ ലാല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലും. ആദ്യം പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച റായ്ബറേലി പൊലീസ്, കോടതിയുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കേസെടുത്തത്.