വനിതാ സിംഗിള്‍സില്‍ വമ്ബന്‍ ജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള മുന്‍ ലോക ഒന്നാം നമ്ബര്‍ ഡച്ച് ടെന്നീസ് താരം കരോലിന്‍ വോസ്‌നിയാസ്‌കി വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്ലാന്‍ഡ്സ്ലാമിന് ശേഷം വിരമിക്കുമെന്നാണ് വോസ്‌നിയാസ്‌കി അറിയിക്കുന്നത്.
ഇരുപത്തിയൊന്‍പതുകാരിയായ വോസ്നിയാക്കി ലോകറാങ്കിംഗില്‍ നിലവില്‍ 37 ാം സ്ഥാനത്താണ്. ഒക്ടോബറില്‍ നടന്ന ചൈന ഓപ്പണിലാണ് അവസാനമായി വോസ്നിയാക്കി കളിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വോസ്നിയാക്കി തന്റെ വിമരമിക്കല്‍ തീരുമാനം അറിയിച്ചത്.
വിരമിക്കലിന് തന്റെ ആരോഗ്യവുമായി ബന്ധമില്ലെന്ന് അവര്‍ പറഞ്ഞു. ടെന്നീസില്‍നിന്ന് അകന്ന് ഭര്‍ത്താവ് ഡേവിഡ് ലീയുമായി ചേര്‍ന്ന് ജീവിതം ആരംഭിക്കണം. താന്‍ എപ്പോഴും തന്നോടു തന്നെ പറയാറുണ്ട്, ടെന്നീസിനു പുറത്ത് തനിക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അത് ചെയ്യേണ്ട സമയമാണിത്- വോസ്നിയാക്കി ഇന്‍സ്റ്റയില്‍ കുറിച്ചു.
നേരത്തെ വാതസംബന്ധമായ രോഗം അലട്ടുന്നതായി താരം പറഞ്ഞിരുന്നു. കഠിമായ വേദന അവഗണിച്ചും കോര്‍ട്ടില്‍ തുടര്‍ന്ന വോസ്‌നിയാസ്‌കി 2018ല്‍ ലോക മൂന്നാം നമ്ബര്‍ താരവുമായി. 30 ഡബ്ലുടിഎ കിരീടങ്ങള്‍ താരം നേടിയിട്ടുണ്ട്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടി വിരമിക്കാമെന്നാണ് പ്രതീക്ഷ. താന്‍ സ്വപ്‌നംകണ്ടതില്‍ ഒട്ടേറെകാര്യങ്ങള്‍ നേടാനായെന്ന് വിരമിക്കല്‍ തീരുമാനം അറിയിച്ച വോസ്‌നിയാസ്‌കി പറഞ്ഞു.