സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍. സോഷ്യല്‍ മീഡിയ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ഫിറോസ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ചര്‍ച്ചക്കിടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫിറോസ് വ്യക്തമാക്കിയത്.

‘തനിക്കെതിരെ അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ മനം മടുത്താണ് സോഷ്യല്‍ മീഡിയ വഴിയുള്ള ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സമാധനത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹം. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്.മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ആര്‍ക്ക് മുന്നിലും കണക്കുകള്‍ ബോധിപ്പിക്കാനും തയ്യറാണ്.രാഷ്ട്രീയത്തിലിറങ്ങാന്‍ ആലോചിക്കുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഉള്‍പ്പെടെ ഉള്ളവരുടെ ഗൂഢാലോചനയാണ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍.’ – ഫിറോസ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ചെറിയ രീതിയിലുള്ള സഹായങ്ങള്‍ തുടരുമെന്നും ഫിറോസ് കുന്നംപറമ്ബില്‍ കൂട്ടിച്ചേര്‍ത്തു.