തിരുവനന്തപുരം:ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ പകരം ചുമതല ആര്‍ക്കും നല്‍കേണ്ടെന്ന് സിപിഎം തീരുമാനം.

ഇന്ന് രാവിലെ ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. നിലവിലെ സംഘടനാ സംവിധാനത്തില്‍ മാറ്റം വരുത്തേണ്ടെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് കോടിയേരി ഒരു മാസത്തെ അവധിക്കായി അപേക്ഷ നല്‍കിയത്. ഇന്നലെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവ് എം വി ഗോവിന്ദന്‍ മാഷിന് താത്കാലികമായി സെക്രട്ടറിയുടെ ചുമതല നല്‍കുമെന്ന് വാര്‍ത്ത പരന്നിരുന്നു.