ന്യൂഡല്‍ഹി: വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം ക​ത്തി​ച്ച കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ വെ​ടി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വ് മേ​ന​ക ഗാ​ന്ധി. നി​ങ്ങ​ള്‍​ക്ക് നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​വ​രെ(​പ്ര​തി​ക​ളെ) എ​ന്തു​വ​ന്നാ​ലും കോ​ട​തി തൂ​ക്കി​ക്കൊ​ല്ലു​മാ​യി​രു​ന്നു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കും മു​മ്ബ് അ​വ​രെ വെ​ടി​വ​യ്ക്കാ​ന്‍ പോ​കു​ക​യാ​ണെ​ങ്കി​ല്‍, കോ​ട​തി​ക​ളും നി​യ​മ​വും പോ​ലീ​സും എ​ന്തി​നാ​ണെ​ന്നും മേ​ന​ക ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സ​ര്‍​ക്കാ​ര്‍ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാ റു​കാ​രി​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മു​ഖ്യ​പ്ര​തി​യാ​യ ലോ​റി ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ന്‍, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ദേ​ശീ​യ​പാ​ത 44-ല്‍ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പ്ര​തി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ള്‍ പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ന്നും തു​ട​ര്‍​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ പ്ര​തി​ക​ള്‍ നാ​ലു പേ​രും കൊ​ല്ല​പ്പെ​ട്ടു എ​ന്നു​മാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

ANI

@ANI

Maneka Gandhi:Jo hua hai bohot bhayanak hua hai desh ke liye. You can’t take law in your hands,they(accused) would’ve been hanged by Court anyhow. If you’re going to shoot them before due process of law has been followed, then what’s the point of having courts,law&police?

Embedded video

1,811 people are talking about this