കൊച്ചി : കെസിബിസിയുടെ പുതിയ അധ്യക്ഷനായി സീറോ മലബാര്‍ സഭ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ആര്‍ച്ച്‌ ബിഷപ് ഡോ സൂസാപാക്യത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഭരണ സമിതി സ്ഥാനം ഒഴിഞ്ഞിരുന്നു. കോഴിക്കോട് രൂപതാ മെത്രാന്‍ വര്‍ഗീസ് ചക്കാലക്കലിനെ വൈസ് പ്രസിഡന്റായും ബത്തേരി രൂപത മെത്രാന്‍ ജോസഫ് മാര്‍ തോമസിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.