ന്യൂ ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിയെത്തുമെന്ന് സൂചന. കോണ്‍ഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലായിരുന്നു രാഹുല്‍ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. അഞ്ചുമാസം കഴിയുമ്ബോള്‍ രാഹുലിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. എഐസിസി അടുത്തമാസം സമ്മേളനം വിളിച്ച്‌ സോണിയ ഗാന്ധി രാഹുലിനായി വഴിയൊരുക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ലോക്സഭ തോല്‍വിയുടെ പിന്നാലെ വികാരപരമായ തീരുമാനമായിരുന്നു രാഹുലെടുത്തതെന്നും മടങ്ങി വരവ് അനിവാര്യമായി മാറിയെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മലയാളം ചാനലിനോട് പ്രതികരിച്ചു.

പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളെല്ലാം ഒറ്റക്കെട്ടായി ഇക്കര്യം അവശ്യപ്പെടുമ്ബോഴും അനുകൂല പ്രതികരണം രാഹുല്‍ ഗാന്ധി നടത്തിയിട്ടില്ല. ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെയാകണം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. പ്രിയങ്ക തയ്യാറാകാത്ത സാഹചര്യത്തില്‍ രാഹുലിനെ മടക്കിക്കൊണ്ട് വരല്‍ ഏത് രീതിയിലാകണമെന്ന ആലോചനയിലാണ് നേതാക്കള്‍