തൃശ്ശൂര്‍ : പീഡനക്കേസ് പ്രതികള്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്ന് കൊലചെയ്യപ്പെട്ട സൗമ്യയുടെ അമ്മ . യുവ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സൗമ്യയുടെ അമ്മ. പ്രതികളെ വെടിവെച്ചു കൊല്ലരുത് എന്ന് പറയുന്നവരുടെ മകള്‍ക്ക് എന്റെ കുട്ടിയ്ക്ക് സംഭവിച്ചതുപോലെ സംഭവിക്കണം എങ്കിലേ അതിന്റെ വേദന അറിയാന്‍ കഴിയൂയെന്നും അവര്‍ പറഞ്ഞു .