ദുബൈ: പാചകം ചെയ്യാന്‍ മാത്രം അറിയുന്ന തട്ടക്കാരികളെന്ന് മലബാറിലെ പെണ്‍കുട്ടികളെ എഴുതിത്തള്ളുന്നവര്‍ കേള്‍ക്കണം റിദ സഹര്‍ മഹ്മൂദിെന്റ പ്രസംഗം. റിദ ഇപ്പോള്‍ പ്രസംഗിച്ച് മടങ്ങിയെത്തിയത് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന മോഡല്‍ യു.എന്‍ ഉച്ചകോടിയില്‍. അന്താരാഷ്ട്ര കോടതിയുടെ മാതൃകാ പ്രസിഡന്റായി പങ്കെടുക്കാനാണ് ദുബൈ മെഡോസ് എമിറേറ്റ്സ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ പഠിക്കുന്ന ഇൗ കണ്ണൂര്‍ പാനൂര്‍ സ്വദേശിക്ക് അവസരം ലഭിച്ചത്.ആണവ നിര്‍വ്യാപന കരാര്‍ സംബന്ധിച്ച് റഷ്യയും യുക്രൈയിനും തമ്മില്‍ നടക്കുന്ന തര്‍ക്കമാണ് കോടതി അധ്യക്ഷ എന്ന നിലയില്‍ റിദ കൈകാര്യം ചെയ്തത്.
അഞ്ചുവര്‍ഷം സ്കൂളിലെ മോഡല്‍ യു.എന്‍ കോണ്‍ഫറസില്‍ പങ്കെടുത്തതിെന്റ പരിചയത്തിലാണ് യു.എന്‍ ആസ്ഥാനത്ത് തന്നെ നടക്കുന്ന മോഡല്‍ ഉച്ചകോടിയിലേക്ക് അപേക്ഷിച്ചത്. ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 200ഒാളം കുട്ടികള്‍ മോഡല്‍ യു.എന്നില്‍ പങ്കെടുത്തു.യു.എ.ഇയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധി ഉബൈദ് സലീം അല്‍ സാബി, യു.എന്നിലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി തുടങ്ങിയ നിരവധി പ്രമുഖരുമായി കണ്ടു സംസാരിക്കാനും അവസരം ലഭിച്ചു. േഹാസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഉപരിപഠനം നടത്തണം എന്നാഗ്രഹിക്കുന്ന റിദ അല്‍ മദീന ഗ്രൂപ്പ് സ്ഥാപകരിലൊരാളായ പി.പി. മമ്മുഹാജിയുടെ പേരമകളാണ്.അല്‍ മദീന എച്ച്.ആര് ഇന്‍ ചാര്‍ജ് സഹറും അധ്യാപികയും ഗിഗിള്സ് ആന്റ് ബഗിള്സ് ഇംഗ്ലീഷ് നഴ്സറി സ്ഥാപകയുമായ ഷക്കീലയുമാണ് മാതാപിതാക്കള്‍.