മുംബൈ: ജലസേചന അഴിമതി കേസില്‍ എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായ​ അജിത്​ പവാറിനെ കുറ്റവിമുക്തനാക്കിയ സത്യവാങ്​മൂലം ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കും മുമ്ബ്​ കോടതിയില്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്​. നവംബര്‍ 25 ന്​ ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒമ്ബതുകേസുകള്‍ മഹാരാഷ്​ട്ര അഴിമതി വിരുദ്ധ സെല്‍ (എ.സി.ബി) അവസാനിപ്പിച്ചിരുന്നു. നവംബര്‍ 27ന്​ എ.സി.ബി അജിത്​ പവാറിനെ കുറ്റവിമുക്തനാക്കികൊണ്ടുളള സത്യവാങ്​മൂലം ബോംബെ ​ൈഹകോടതിയില്‍ സമര്‍പ്പിച്ചു.

മന്ത്രിയായിരുന്ന അജിത്​ പവാറിന്​ ഒമ്ബതു​ കേസുകളില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥരാണ്​ അഴിമതി നടത്തിയതെന്നുമാണ്​ എ.സി.ബി സത്യവാങ്​മൂലത്തില്‍ വ്യക്തമാക്കുന്നത്​. 3,000 ജലസേചന പദ്ധതികളിലെ അഴിമതിയാണ്​ എ.സി.ബി അന്വേഷിക്കുന്നത്​. ഇതില്‍ വിദര്‍ഭയിലെ ഒമ്ബത്​ പദ്ധതികളിലാണ്​ അജിത്തിനെ കുറ്റമുക്തനാക്കിയത്​​​.

ശിവസേന നേതാവ്​ ഉദ്ദവ്​ താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്​ ഒരു ദിവസം മുമ്ബാണ്​ എ.സി.ബി അജിത്​ പവാറിന്​ ക്ലീന്‍ ചിറ്റ്​ നല്‍കിയ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചത്​. ബി.ജെ.പിക്കൊപ്പം ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിന്​ പിറകെയാണ് അജിത് പവാറി​ന്​​ 70,000 കോടിയുടെ ജലസേചന അഴിമതി കേസുകളില്‍ ഒമ്ബത്​ എണ്ണത്തില്‍ ക്ലീന്‍ചിറ്റ്​ സ്വന്തമായത്​. എന്നാല്‍, ശേഷിച്ച പദ്ധതികളിലെ അഴിമതികളില്‍ തുടരന്വേഷണം നടക്കുമെന്ന്​ എ.സി.ബി വൃത്തങ്ങള്‍ പറഞ്ഞു.

2009 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ സര്‍ക്കാര്‍ ഭരണകാലത്ത്​ അഴിമതി നടത്തിയതായാണ് ആരോപണം. ഈ കാലഘട്ടങ്ങളില്‍ എന്‍.സി.പിയുടെ അജിത് പവാറും സുനില്‍ തട്കരെയുമായിരുന്നു ജലസേചന മന്ത്രിമാര്‍.

2014ല്‍ ദേവേന്ദ്ര ഫഡ്നാവിസി‍​​​െന്‍റ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് അജിത്തിനും തട്കരെക്കും എതിരെ പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഇത് ആയുധമാക്കുകയും അജിത്തിനെ ജയിലിലടക്കുമെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഫഡ്​നാവിസിനൊപ്പം ബി.ജെ.പി സര്‍ക്കാറി​​െന്‍റ ഭാഗമായി സത്യപ്രതിഞ്​ജ ചെയ്​ത്​ 48 മണിക്കൂറിനകം എ.സി.ബി പവാറിനെ കുറ്റവിമുക്തനാക്കി കേസ്​ അവസാനിപ്പിക്കുകയായിരുന്നു.