തി​രു​വ​ന​ന്ത​പു​രം: 24ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് ആ​റി​ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ് മു​ഖ്യാ​തി​ഥി. ന​ടി ശാ​ര​ദ​യാ​ണ് വി​ശി​ഷ്​​ടാ​തി​ഥി.ഫെ​സ്​​റ്റി​വ​ല്‍ ബു​ക്കി​​െന്‍റ പ്ര​കാ​ശ​നം ഡോ. ​ശ​ശി ത​രൂ​ര്‍ മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​റി​ന് ന​ല്‍​കി​യും ഫെ​സ്​​റ്റി​വ​ല്‍ ബു​ള്ള​റ്റി​ന്‍ വി.​കെ. പ്ര​ശാ​ന്ത് എം.​എ​ല്‍.​എ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ വി.​കെ. മ​ധു​വി​ന്​ ന​ല്‍​കി​യും പ്ര​കാ​ശ​നം ചെ​യ്യും.

തു​ട​ര്‍ന്ന് ഉ​ദ്ഘാ​ട​ന​ചി​ത്ര​മാ​യ പാ​സ്​​ഡ്​ ബൈ ​സെ​ന്‍സ​ര്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. വി​വി​ധ തി​യ​റ്റ​റു​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ലാ​ണ് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം. മേ​ള​ക്കാ​യി 8998 സീ​റ്റാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. 3500 സീ​റ്റു​ള്ള ഓ​പ​ണ്‍ തീ​യ​റ്റ​ര്‍ ആ​യ നി​ശാ​ഗ​ന്ധി​യാ​ണ്‌ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ര്‍​ശ​ന​വേ​ദി. മി​ഡ്‌​െ​നെ​റ്റ് സ്ക്രീ​നി​ങ് ചി​ത്ര​മാ​യ ഡോ​ര്‍​ലോ​ക് ഉ​ള്‍​െ​പ്പ​ടെ പ്ര​ധാ​ന ചി​ത്ര​ങ്ങ​ള്‍ ഇ​വി​ടെ പ്ര​ദ​ര്‍​ശി​പ്പി​ക്കും. മേ​ള​യു​ടെ നാ​ലാം ദി​നം രാ​ത്രി 12നാ​ണ്​ ചി​ത്ര​ത്തി​​െന്‍റ പ്ര​ദ​ര്‍ശ​നം.

ബാ​ര്‍ക്കോ ഇ​ല​ക്‌ട്രോ​ണി​ക്സി​​െന്‍റ നൂ​ത​ന​മാ​യ ലേ​സ​ര്‍ ഫോ​സ്ഫ​ര്‍ ഡി​ജി​റ്റ​ല്‍ പ്രോ​ജ​ക്ട​റാ​ണ് ഇ​ത്ത​വ​ണ നി​ശാ​ഗ​ന്ധി​യി​ല്‍ പ്ര​ദ​ര്‍ശ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ഈ​ജി​പ്ഷ്യ​ന്‍ സം​വി​ധാ​യ​ക​ന്‍ ഖൈ​റി ബെ​ഷാ​റ ചെ​യ​ര്‍​മാ​ന്‍. ഇ​റാ​നി​യ​ന്‍ ന​ടി ഫാ​ത്തി​മ മൊ​ദ​മ്മ​ദ് ആ​ര്യ, ക​സാ​ഖ് സം​വി​ധാ​യ​ക​ന്‍ അ​മീ​ര്‍ ക​രാ​ക്കു​ലോ​വ്, സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ രാ​ജീ​വ് മേ​നോ​ന്‍, മ​റാ​ത്തി സം​വി​ധാ​യ​ക​ന്‍ നാ​ഗ​രാ​ജ് മ​ഞ്ജു​ളെ എ​ന്നി​വ​രാ​ണ് ജൂ​റി അം​ഗ​ങ്ങ​ള്‍.