തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്ക്കറിന്‍റെ ഒരു സുഹൃത്തിനെക്കൂടി പ്രതി പട്ടികയില്‍ ചേര്‍ത്തു.
ബാലുവിന്‍റെ സംഗീത ട്രൂപ്പിലെ സഹായിയും കഴക്കൂട്ടം സ്വദേശിയുമായ ജമീല്‍ ജബ്ബാറിനെയാണ് ഡിആര്‍ഐ പ്രതി പട്ടികയില്‍ ചേര്‍ത്തത്.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണ്ണം കടത്തിയ കേസിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ അംഗമാണ് ഈ ജമീലെന്നും പലതവണ സ്വര്‍ണം ഇയാള്‍ കടത്തിയിട്ടുണ്ടെന്നും ഡിആര്‍ഐ ആരോപിക്കുന്നു.
പക്ഷെ ജമീല്‍ ജബ്ബാര്‍ ഇപ്പോള്‍ ഒളിവിലാണ്. ജമീലിനെതിരെ കൊഫേപോസെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡിആര്‍ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നേരത്തെ ബാലഭാസ്‌ക്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്ബിയേയും വിഷ്ണു സോമസുന്ദരത്തേയും ഈ കേസില്‍ പ്രതികളാക്കി അറസ്റ്റു ചെയ്തിരുന്നു.