കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഉടുമ്ബന്‍ചോല സ്വദേശി രാജേഷ് പൈ(46) ആണ് ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഭിഭാഷകനെ കാണാനായാണ് രാജേഷ് കോടതിയില്‍ എത്തിയെന്ന് പോലീസ് പറയുന്നു. ഇയാളില്‍ നിന്ന് ചില കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.