മുംബൈ : വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതോടെ നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടം ഇടക്കാന്‍ സാധിക്കും.

നിലവില്‍ നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നിലവിലുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് രത്നവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും.