ന്യൂയോര്‍ക്ക്:  ഫോമാ അന്താരാഷ്ട്ര റോയല്‍ ക്രൂയ്സ് കണ്‍വന്‍ഷന്റെ എമ്പയര്‍ റീജിയന്റെ കണ്‍വന്‍ഷന്‍ കണ്‍വീനറായി ഷോബി ഐസക്കിനെ തിരഞ്ഞെടുത്തു.

യോങ്കേഴ്‌സിലുള്ള മുംബൈ സ്പൈസസ് റസ്റ്ററന്റില്‍, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ  യോഗത്തില്‍ ഫോമാ ട്രെഷറര്‍ ഷിനു ജോസഫ്, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ സുരേഷ് നായര്‍, ഷോളി കുമ്പിളിവേലില്‍, ആശിഷ് ജോസഫ്, ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം തോമസ് മാത്യു, മുന്‍ ജെനറല്‍ സെക്രെട്ടറി ജോണ്‍ സി വര്‍ഗീസ്, ജുഡീഷ്യല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ തോമസ് കോശി, മുന്‍ ജോയിന്റ് ട്രെഷറര്‍ ജോഫ്രിന്‍ ജോസ്, ജോസ് മലയില്‍, അഭിലാഷ് ജോര്‍ജ്, ജി.കെ നായര്‍, മാത്യു പി തോമസ്, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യോങ്കേഴ്സ് മലയാളീ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഫോമാ എമ്പയര്‍ റീജിയന്‍ സെക്രെട്ടറിയുമായ ഷോബി ഐസക്കിനെ തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടന്നു ആര്‍. വി. പി ഗോപിനാഥ കുറുപ്പ് ആശംസകളറിയിച്ചുകൊണ്ടു പറഞ്ഞു. ഷോബിയുടെ നേതൃത്വത്തിലുളള കണ്‍വന്‍ഷന്‍ ടീമിന്റെ പ്രവര്‍ത്തനം, ഈ റീജിയനില്‍ നിന്നും ഫോമായുടെ ഈ കണ്‍വന്‍ഷന്റെ വിജയത്തിന് വലിയ ഒരു മുതല്‍കൂട്ടായിരിക്കുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അഭിനന്ദനങ്ങളോടെ അറിയിച്ചു.