തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്‌ഐ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്കാണ് കട്ടപ്പന വാഴവരയിലെ വീടിനു സമീപം എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി വാഴവരയില്‍ മരിച്ചനിലയില്‍ നിലയില്‍ കണ്ടെത്തിയ എസ്‌ഐ അനിലിന്റെ ആത്മഹത്യാകുറിപ്പിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. സഹപ്രവര്‍ത്തകനായ എഎസ്‌ഐ യും മൂന്നു പോലീസ് ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യകുരിപ്പില്‍ വ്യക്തമാക്കുന്നു.

തൃശൂര്‍ പോലീസ് അക്കാദമിയിലെ കാന്റീന്‍ ചുമതല വര്‍ഷങ്ങളായി അനില്‍കുമാറിനാണ്. അമിത ജോലിഭാരവും മാനസിക പീഡനവുമാണ് മരണ കാരണമെന്നാണ് ആത്മഹത്യാ കുറുപ്പില്‍ അനില്‍‌ കുമാര്‍ വ്യക്തംമാക്കുന്നത്. പേര് പരാമര്‍ശിച്ചാണ് കത്തെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. മാനസികമായി ബുദ്ധിമുട്ടിക്കുന്ന എഎസ്‌ഐയുടെ സ്വത്ത് സംബന്ധിച്ച അന്വേഷണം നടത്തണമെന്നും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

എസ്‌ഐ അനില്‍കുമാറിന്റെ ഭാര്യയും തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥയാണ്. സംഭവത്തില്‍ ഇടുക്കി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്ബും മാനസിക പീഡനവും അമിത ജോലി ഭാരവും കാരണം പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ല്ലേക്കാട് എആര്‍ ക്യാമ്ബിലെ സിപിഒയും അഗളി സ്വദേശിയുമായ കുമാറും പോലീസ് സേനയില്‍ നിന്നുണ്ടായ വംശീയ അധിക്ഷേപത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ ചെയ്തത്.