കഴക്കൂട്ടം: ക്രിസ്‌മസ് വിപണിയില്‍ വിറ്റഴിക്കാനായി വീട്ടില്‍ സൂക്ഷിച്ച ആയിരം ലിറ്റര്‍ വൈന്‍ പിടിച്ചെടുത്തു .മേനംകുളം തുമ്ബ വിജാസ് ഹൗസില്‍ ജാനറ്റ് (50) ആണ് പോലീസ് പിടിയിലായത് . തയ്യാറാക്കിയ വൈന്‍ 1200 കുപ്പികളിലായി വീടിന്റെ പല മുറികളിലായി സൂക്ഷിക്കുകയായിരുന്നു. ഒരുകുപ്പിക്ക്‌ 180 രൂപയാണ് വില ഈടാക്കുന്നത്.

ഉപഭോക്താക്കള്‍ വീട്ടിലെത്തി വാങ്ങുകയാണ് പതിവ്. കഴക്കൂട്ടം എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലായിരുന്നു വൈന്‍ പിടിച്ചെടുത്തത്. .വീടുകളില്‍ വൈന്‍ തയ്യാറാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന മുന്നറിയിപ്പോടെയുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് വൈന്‍ പിടിച്ചെടുത്തത് .എന്നാല്‍ വൈന്‍ നിര്‍മാണത്തിന് വിലക്കില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.