നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മരിച്ച ഐടിബിപി സൈനികരില്‍ കോഴിക്കോട് സ്വദേശി ബിജീഷും ഉള്‍പ്പെടും .ചത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സംഭവം.

ഇന്തോ ടിബറ്റന്‍ ബോര്‍ഡിലെ ജവനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുര്‍ത്തത്. എടിബിപി സൈനികന്‍ അഞ്ച് സഹ സൈനികരെ വെടിവെച്ച്‌ വീഴ്ത്തിയ ശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേരും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരിലും മലയാളിയുണ്ട്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിനാണ് പരിക്കേറ്റത്. കോണ്‍സ്റ്റബിള്‍റാങ്കിലൂള്ള സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തത്. നാരായണ്‍പൂരില്‍ രാവിലെ ഒമ്ബതുമണിയോടെയാണ് സംഭവം. വെടിയേറ്റ രണ്ട് പേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അവധി ലഭിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡ് പൊലീസ് ഉത്തരവിട്ടു.മാവോയിസ്റ്റുകളെ നേരിടാനാണ് ഐടിബിപി വിഭാഗത്തെയും ചത്തീസ്ഗഡില്‍ വിന്യസിച്ചിരിക്കുന്നത്.