ലോസ്‌ആഞ്ചലസ്: അമേരിക്കയിലെ ഹവായിയില്‍ സ്ഥിതി ചെയ്യുന്ന പേള്‍ ഹാര്‍ബര്‍ നാവികസേനാ കപ്പല്‍നിര്‍മ്മാണ കേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരപരിക്ക്. പ്രതിരോധ വകുപ്പിലെ സൈനികേതര ഉദ്യോഗസ്ഥരാണ് മരിച്ചത്.വെടിവെപ്പ് നടത്തിയയു.എസ് നാവികന്‍സ്വയം ജീവനൊടുക്കി.

അമേരിക്കന്‍ സമയം ഉച്ചക്ക് 2.30ന് ഒഹാവോയിലെ തെക്കന്‍ തീരത്തെ കപ്പല്‍നിര്‍മ്മാണ കേന്ദ്രത്തിന്‍റെ കവാടത്തിലാണ് സംഭവം. നാവികസേനയുടെ യുണിഫോം ധരിച്ച ആളാണ് പ്രകോപനം കൂടാതെ വെടിയുതിര്‍ത്തത്.

അമേരിക്കന്‍ നാവിക, വ്യോമസേനകളുടെ താവളമാണ് പേള്‍ ഹാര്‍ബര്‍. 1941ല്‍ ജപ്പാന്‍ ൈസന്യം നടത്തിയ പേള്‍ ഹാര്‍ബര്‍ ആക്രമണത്തില്‍ 2403 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിന്‍റെ 78ാമത് വാര്‍ഷികം കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യം ആചരിച്ചത്.