സാന്‍ഹൊസെ: ക്‌നാനായ കാത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച 11 മണിക്കു റവ.ഫാ.സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ ഉള്ള വി.കുര്‍ബാനയ്ക്കു ശേഷം, ഉണ്ണിയേശുവിനെ സഞ്ചരിച്ച് അസോസിയേഷന്‍ വാര്‍ഡ് റെപ്രസെന്റേറ്റീവിന് നല്‍കി, 2019 ലെ ക്രിസ്തുമസ് കരോളിനു തുടക്കം കുറിച്ചു. കെ.സി.സി.എന്‍.സി. വാര്‍ഡ് കോര്‍ഡിനേറ്റേര്‍സ് ആയ ജിസ്‌മോള്‍ പുതുശ്ശേരില്‍, ജോര്‍ജ് കുപ്ലാനിക്കല്‍, കുഞ്ഞുമോള്‍ തറയില്‍, കൊച്ചുമോന്‍ കൊക്കരവാലയില്‍, മാര്‍ക്ക് നെടുചിറ, ചിന്നു ഇലഞ്ഞിക്കല്‍, ഷിബു കാരിമറ്റം, സജി പുളിക്കല്‍, ബേബി പുല്ലുകാട്, സ്റ്റീഫന്‍ കുടിലില്‍, നോബിള്‍ പടിഞ്ഞാറത്ത്, മണിക്കുട്ടി പാലനില്‍ക്കുംമുറിയില്‍, റിന്‍ലി മൂലക്കാട്ട്, ലൈബ പുതിയേടം, ഷിദി പാറശ്ശേരില്‍, മഞ്ചു വല്ലയില്‍, മനു പെരുങ്ങേലില്‍, സിബി ചെമാരപ്പള്ളില്‍ എന്നിവര്‍ കെ.സി.സി.എന്‍.സി സ്പിരിച്ചല്‍ ഡയറക്ടര്‍ സജി പിണര്‍ക്കയില്‍ അച്ചന്റെയും, പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍ എന്നിവരുടെ കൈയില്‍ നിന്നും ഉണ്ണിയേശുവിന്റെ രൂപം സ്വീകരിച്ച് ഡിസംബര്‍ 21 വരെയുള്ള ദിവസങ്ങളില്‍ കമ്മ്യൂണിറ്റിയിലെ എല്ലാ ഭവനങ്ങളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ ചെന്നു കരോള്‍ നടത്തുന്നതാണ്. ക്രിസ്തുമസ് കരോളിനും തുടര്‍ന്നു ഡിസംബര്‍ 21-ാം തീയതി നടത്തുന്ന ക്രിസ്തുമസ് & ന്യൂയര്‍ നൈറ്റ് പരിപാടിയില്‍ എല്ലാവരും ക്ഷണിക്കുന്നു.
കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍