ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിലെടുത്തു. യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദേശായിയുടെ പ്രതിഷേധം.

യുവ ഡോക്ടറുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കത്ത് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ അത് സാധ്യമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് തൃപ്തി ദേശായിയുടെ സംഘവും മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പിന്നീട് ബലംപ്രയോഗിച്ച്‌ സംഘത്തെ മാറ്റുകയായിരുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കാര്യമായി ഇടപെടുന്നില്ലെന്നും തൃപ്തി ദേശായിയെ ആരോപിച്ചു. കേസിലെ പ്രതികളെ ആറുമാസത്തിനകം തൂക്കിക്കൊല്ലണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം.