ഡല്‍ഹി: രാജ്യത്ത് മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം.ഓണ്‍ലൈന്‍ മരുന്നു വില്‍പ്പനയ്ക്കായി പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഓണ്‍ലൈന്‍ മരുന്നു വില്‍പ്പന നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡ്രഗ് റഗുലേറ്റര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഓണ്‍ലൈന്‍ മരുന്നുകളുടെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പന മരുന്നുകളുടെ ദുരുപയോഗത്തിന് കാരണമാകുന്നു എന്ന് കാണിച്ച്‌ ഒരു ഡോക്ടര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി.നിലവില്‍ രാജ്യത്ത് മെഡ്‌ലൈഫ്, നെറ്റ്‌മെഡ്‌സ്, ഫാംഈസി, വണ്‍എംജി തുടങ്ങിയ സ്ഥാപനങ്ങളാണ് രാജ്യത്ത് ഓണ്‍ലൈനില്‍ മരുന്നുവില്‍പന നടത്തുന്നത്