തിരുവനന്തപുരം: യുഎഇ റെഡ് ക്രസന്റ് സംസ്ഥാനത്തിനു വാഗ്ദാനം ചെയ്ത ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 140 ഫ്ലാറ്റുകളുള്ള ഭവന സമുച്ചയമാണ് നിര്‍മ്മിക്കുക എന്നും അദ്ദേഹം കുറിച്ചു. തന്‍്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.