പാലക്കാട്: തുടര്‍ച്ചയായി ശമ്ബളം മുടങ്ങുന്നതിനെതിരെ പാലക്കാട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മണ്ണ് സദ്യവിളമ്ബി പ്രതിഷേധിച്ചു. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനകത്താണ് ശമ്ബളം മുടങ്ങുന്നതിന് എതിരെ ജീവനക്കാര്‍ പ്രതിഷേധിച്ചത്.

കഴിക്കാനോ കുടിക്കാനോ ഒന്നുമില്ല തങ്ങള്‍ക്ക് ഇനി മണ്ണ് വാരി തിന്നേണ്ടി വരുമെന്നുള്ള പ്രതീകാത്മക പ്രതിഷേധമായിരുന്നു ഇത്. കെഎസ്‌ആര്‍ടിസിയെ ഡിപ്പാര്‍ട്ട്‌മെന്റ് ആക്കി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണവും സെക്രട്ടറിയേറ്റ് മാര്‍ച്ചും ഉള്‍പ്പെടെയുള്ള തുടര്‍ പ്രക്ഷോഭങ്ങളും ആയി മുന്നോട്ടുപോകുമെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് വ്യക്തമാക്കി.കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഒരിക്കല്‍പോലും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്ബളം ലഭിക്കുന്നില്ലെന്നും, ജീവനക്കാര്‍ മണ്ണ് തിന്നേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.