തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികളല്ലാത്ത താമസക്കാരെ പുറത്താക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ഏട്ടപ്പന്‍ മഹേഷ് എന്നയാള്‍ കെ.എസ്.യു അനുഭാവിയായ വിദ്യാര്‍ഥിയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ പൊലീസ് ഹോസ്റ്റല്‍ റെയ്ഡ് ചെയ്തിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ ചില മുന്‍ യൂണിയന്‍ നേതാക്കളുടേയും ഗുണ്ടകളുടേയും താവളമായി യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മാറുന്നുവെന്ന് ഏറെക്കാലമായി പരാതിയുണ്ട്.
യൂണിവേഴ്സിറ്റി കോളേജില്‍ ഇനി വിദ്യാര്‍ത്ഥികള്‍ മാത്രം; നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ ഡയറക്ടര്‍
