സൗത്ത് കരോളിനാ: മുയലുകളെ വേട്ടയാടുന്നതിനിടയില്‍ പിതാവിന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് ഒമ്പത് വയസ്സുക്കാരന് കാണുന്ന അന്ത്യം.
കുടുംബാംഗങ്ങളുമൊരുമിച്ചു താങ്ക്സ്ഗിവിംഗ് ദിനത്തില്സ്പിര്ഗ് ഫീല്‍ഡില്‍ വേട്ടയാടുന്നതിനിടയില്‍ ഉണ്ടായ ദയനീയ അപകടമാണിതെന്ന് സൗത്ത് കരോളിനാ നാച്ച്വറല്‍ റിസോഴ്സസ് വക്താസ് റോബര്‍ട്ട് മെക്യള പറഞ്ഞു. ആറ് മുതിര്‍ന്നവരും രണ്ട് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ ഫീല്‍ഡിന് പുറത്തായിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെടിയേറ്റു മരിച്ച 8 വയസ്സുക്കാരന് കോള്‍ട്ടന്‍ വില്യംസ് നാലാം ഗ്രേഡ് വിദ്യാര്‍ത്ഥിയായിരുന്നു.
വേട്ടയാടുന്നതില്‍ വളരെ താല്പര്യം പ്രകടിപ്പിച്ചിരുന്ന കുട്ടി പിതാവിനോടൊപ്പം ഫിഷിംഗിനും പോകുക പതിവായിരുന്നു.
ജീവിതത്തില്‍ നല്ല ദിനങ്ങളും, ചീത്ത ദിനങ്ങളും ഉണ്ട്. ഇന്ന് ഞങ്ങളുടെ ചീത്ത ദിനമാണ് പക്ഷേ ആ ദിനത്തെ അവിസ്മരണീയമാക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. കുടുംബാംഗങ്ങള്‍ പറഞ്ഞു ഞങ്ങളുടെ പ്രിയപ്പെട്ട മകന് മരിച്ചുവെങ്കിലും, മറ്റുള്ളവര്‍ക്ക് അവനിലൂടെ പുതിയൊരു ജീവിതം കിട്ടുമെങ്കില്‍ അതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അതുകെമ്ടാണ് മൂന്ന് കുട്ടികള്‍ക്ക് ലിവര്‍, കിഡ്നി, തുടങ്ങിയ അവയവങ്ഹള് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. വില്സന് ബ്ലു ഡെവിള്‍സ് ജൂനിയര്‍ ലീഡ് കളിക്കാരന് കൂടിയാണ് വില്യം.