ചന്ദ്രോപരിതലത്തില്‍ തകര്‍ന്ന് വീണ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ വാദം തള്ളി ഐഎസ്ആര്‍ഒ. സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് ലാന്‍ഡറിനെ കാണാതായത്.
വിക്രം ലാന്‍ഡറിനെ നേരത്തെ തന്നെ ഐഎസ്ആര്‍ഒ കണ്ടെത്തിയതാണെന്നാണ് ചെയര്മാന് കെ. ശിവന് പ്രതികരിച്ചത്. ഇക്കാര്യം സെപ്റ്റംബര്‍ 10ന് തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പുലര്‍ച്ചയോടെയാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ പുറത്തുവിട്ടത്. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയനിലയിലാണ് ലാന്‍ഡര്‍ എന്നാണ് നാസ അറിയിച്ചത്.