തെലങ്കാനയില്‍ വെറ്റനറി ഡോക്‌ട്രറെ കൂട്ടബലത്സംഗത്തിനിരയാകി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ ജനനേന്ദ്രിയം ഛേദിക്കണം എന്ന് ബോളിവുഡ് താരം രാഖി സാവന്ത്. പ്രധാന മന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലാണ് സംഭവത്തിലുള്ള രോഷം താരം പങ്കുവച്ചത്.
ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ നാലു ട്രക്ക് ഡ്രൈവര്‍മാര്‍ക്കും കഠിനമായ ശിക്ഷ തന്നെ നല്‍കണം. ബലാത്സംഗം ചെയുന്നവര്‍ക്ക താലിബാന്‍ നല്‍കിയിരുന്ന തരത്തിലുള്ള ശിക്ഷ തന്നെ നല്‍കണം. നാലുപേരുടെയും ജനനേന്ദ്രിയം ഛേദിക്കുകയാണ് വേണ്ടത്.
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുക പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അതിനാല്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി തന്നെ സ്വീകരിക്കണം. അവരെ തൂക്കിലേറ്റരുത്. പകരം ജിവനോടെ ആസിഡില്‍ മുക്കിവക്കണം എന്നും രാഖി സാവന്ത് വീഡിയോയില്‍ പായുന്നു