തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗോവ തീരത്തില്‍ നിന്നും 440 കലോമീറ്റര്‍ അകലെയുള്ള ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപം കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയില്ല.
ഗോവ, മഹാരാഷ്ട്ര, ലക്ഷ്വദീപ് എന്നിവിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിെന്റ തെക്കു പടിഞ്ഞാറായി രൂപംകൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയതായി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ന്യൂനമര്‍ദങ്ങള്‍ കേരളത്തെ ബാധിക്കാനിടയില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്ക് അറബിക്കടലിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം. അടുത്ത 12 മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തിലും അതിശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്.